2011 ഫെബ്രുവരി 13, ഞായറാഴ്‌ച

പ്രവാസി,,,,,,,,,

പ്രയാസങ്ങളില്നിന്നു രക്ഷതേടി പ്രയാണംചെയ്തവനെ
പ്രവാസിയെന്നാരോ വിളിച്ചു.

വിളിച്ചവര് വീണ്ടുംവിളിച്ചു കേട്ടവരതേറ്റുവിളിച്ചവസാനം
പ്രയാണം ചെയ്തവനങ്ങനെ പ്രവാസിയായ്.

പ്രശ്നങ്ങളൊന്നൊന്നായ് വന്നുകൊണ്ടിരിക്കുമ്പൊഴും തീരെ
പ്രതീക്ഷ കൈവിടാത്തവന് പ്രവാസി.

എത്ര നയിച്ചിട്ടുമെത്രതന്നെ കൊടുത്തിട്ടുമവസാനം
പരിഭവം ബാക്കിയാകുന്നവന് പ്രവാസി.

നെഞ്ചിലെനീറ്റലുകളുള്ളിലൊളിപ്പിച്ചുറ്റവരെനോക്കി
പുഞ്ചിരി തൂകുന്നവന് പ്രവാസി.

പ്രയാസങ്ങളതെത്രതന്നെയുണ്ടെന്നാകിലും നാട്ടില്
പ്രമാണിയായ് നടക്കുന്നവന് പ്രവാസി.

അവനവനു വേണ്ടിയല്ലാതെതന് പ്രിയപെട്ടവര്ക്കായ്
ചോര നീരാക്കുന്നവന് പ്രവാസി.

പ്രതികരണശേഷിയേറെയുണ്ടെന്നാകിലും തീരെ
പ്രതികരിക്കാത്തവന് പ്രവാസി.

ജനിച്ചനാട്ടിലുംവീട്ടിലും സ്വന്തമായൊരുമേല്-
വിലാസമില്ലാത്തവന് പ്രവാസി.

പ്രവാസമെന്നതെന്തെന്നറിഞ്ഞിട്ടുമിപ്പോഴുമെന്
പ്രവാസജീവിതയാത്ര തുടരുന്നുഞാന്.

എത്രകാലമിനിയെത്രവര്ഷമെന്നചിന്തയില്ലാതെയെന്
പ്രവാസജീവിതയാത്ര തുടരുന്നുഞാന്.

21 അഭിപ്രായങ്ങൾ:

  1. പ്രതികരണശേഷിയേറെയുണ്ടെന്നാകിലും തീരെ
    പ്രതികരിക്കാത്തവന് പ്രവാസി.......സത്യം സത്യം സത്യം

    മറുപടിഇല്ലാതാക്കൂ
  2. എത്ര നയിച്ചിട്ടുമെത്രതന്നെ കൊടുത്തിട്ടുമവസാനം
    പരിഭവം ബാക്കിയാകുന്നവന് പ്രവാസി.


    നെഞ്ചിലെരിയും കനലായ്..
    വിരഹത്തിന്‍ വേദനകള്‍..
    എവിടെ നിന്നോ ഒഴുകിയെത്തിയ
    പാട്ടിന്‍ ഇശലുകള്‍
    അടുത്ത വന്നു സാന്ത്വനമേകാതെ
    തിരിച്ചു പോയി...
    മോഹങ്ങളെ മനസിലെ തടവറക്കുള്ളില്‍
    ചങ്ങലകളാല്‍ തളച്ചിടുന്നു
    നിദ്രകള്‍ പേടി സ്വപ്നമായ്..
    ആനന്ദം മരീചികയായ്..
    പുഞ്ചിരിക്കും മുഖങ്ങളിലെല്ലാം
    വിരഹത്തിന്‍ നൊമ്പരങ്ങള്‍ ..
    ഏകാന്തതയുടെ നൂല്‍പാലത്തില്‍
    ആടിയുലഞ്ഞു മുന്നേറുന്നു
    ജീവിതത്തിന്‍ അറ്റങ്ങളെ കൂട്ടിമുട്ടിക്കാന്‍





    പ്രവാസി- പ്രയാസി...

    മറുപടിഇല്ലാതാക്കൂ
  3. @Sapna Anu B.George :- ചേച്ചിയുടെ അഭിപ്രായത്തിനു നന്ദി,,,,പ്രവാസം അതൊരു വല്ലാത്ത ഫീലുതന്നെയാണ്,,,
    @ഉമ്മു അമ്മാര്‍ :-അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി,,,നല്ല വരികള്‍,, നന്നായി എഴുതി,,

    "പ്രവാസി നീ കറവപശുവാണ്,കറവ വറ്റിയാ-
    ലിറച്ചി വിലപോലും കിട്ടാത്ത കറവപശു,,,,

    മറുപടിഇല്ലാതാക്കൂ
  4. ഇസ്മയില്‍ ഭായ്,,, പ്രവാസം ഏവര്‍ക്കും വേദനയുണ്ടാക്കുന്ന ഒന്നാണ്,,, ഏതാണ്ടൊരു തുറന്ന ജയില്‍ പോലെ,,, അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി,,,,

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. ikka othiri nannayittund

    anubavangalaakan alle kavithaye srshttikkunnathu

    othiri ezhudooto

    മറുപടിഇല്ലാതാക്കൂ
  7. @dilshad raihan :-അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി,,,, തീര്‍ച്ചയായും അനുഭവങ്ങള്‍ തന്നെയാണ് കഥകളേയും,കവിതകളേയും സ്ര്യഷ്ടിക്കുന്നത്,,,,

    മറുപടിഇല്ലാതാക്കൂ
  8. @സിയാഫ് അബ്ദുള്‍ഖാദര്‍, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ :-അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി,,, എന്തൊക്കെ പറഞ്ഞാലും പ്രവാസം പ്രയാസകരം തന്നെയാണ്,,,

    മറുപടിഇല്ലാതാക്കൂ
  9. ഇത് കൊള്ളാലോ ഈ വരികള്‍ !! ഒന്ന് കൂടെ ചേര്‍ക്കാമായിരുന്നു ,,!!പ്രവാസിയുടെ ദുഃഖമറി യുന്നവന്‍ പ്രവാസി !!
    --------------------------------------
    ഒരു പ്രവാസി നര്‍മ്മം ഒരു പ്രവാസി വീട്ടമ്മയുടെ കഷ്ട്ടപ്പാടുകള്‍ !!! ഇവിടെ വായിക്കാം

    മറുപടിഇല്ലാതാക്കൂ
  10. @faisalbabu :-ഫൈസല്‍ ഭായ്,,, അഭിപ്രായം രേഖപെടുത്തിയതിനു നന്ദി,,,
    ,,!!പ്രവാസിയുടെ ദുഃഖമറിയുന്നവന്‍ പ്രവാസി !!
    ശരിയാണ്,,, ഒരു പ്രവാസിക്കു മാത്രമെ പ്രവാസിയുടെ ദു:ഖങ്ങളറിയുവാന്‍ കഴിയൂ,,,

    മറുപടിഇല്ലാതാക്കൂ
  11. ആരാണ് പ്രവാസി എന്ന് വെക്തമാക്കുന്ന വരികള്‍ അഭിനദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊമ്പാ,,, അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി,,,,,,

      ഇല്ലാതാക്കൂ
  12. ഒരുകണക്കിനതു ശരിയാണ്,,, സാമ്പത്തികമായി പ്രവാസി ചിലപ്പോള്‍ മെച്ചപ്പെട്ടേക്കാം,,,പക്ഷെ,,,,മാനസികമായും ശാരീരികമായും പ്രവാസിയുടെകാര്യം കഷ്ടമാണ്,,,,, അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി,,,,,,,

    മറുപടിഇല്ലാതാക്കൂ
  13. പ്രവാസിയുടെ പ്രയാസങ്ങൾ അവസാനിക്കുന്നില്ല. സാമ്പത്തികമായും മാനസികമായും പുരോഗതി വരിക്കാത്ത നിരവധി പേരുണ്ട്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് സുഹ്രുത്തെ,,,, വര്‍ഷങ്ങള്‍ പ്രവാസിയായിട്ടും പുരോഗതിയുണ്ടാകാത്ത ഒരുപാടുപേരെ ഞാനിവിടെ കണ്ടിട്ടുണ്ട്,,,ചിലപ്പോള്‍ മറ്റുള്ളവര്‍ക്കു മാത്രമായി ജീവിച്ചതുകൊണ്ടാകും അവരിങ്ങനെയായത്,,, അഭിപ്രായത്തിനു നന്ദി,,,

      ഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  15. പ്രയാസങ്ങളില്നിന്നു രക്ഷതേടി പ്രയാണംചെയ്തവനെ
    പ്രവാസിയെന്നാരോ വിളിച്ചു.

    ഇത് വായിക്കുമ്പോൾ മുരുകൻ കാട്ടാക്കടയുടെ രക്ത സാക്ഷി എന്ന കവിത ഓർമ്മ വരുന്നു. അതിലെ വരിയും.

    'അവനവന് വേണ്ടിയല്ലാതെ അപരന്ന് വേണ്ടി, ചുടുരക്തമൂറ്റി കുലം വിട്ട് പോകുവോൻ രക്തസാക്ഷി.' എന്നോ മറ്റോ ആണ് അത്. നന്നായിരിക്കുന്നു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്,,, പ്രവാസിയും ഒരു കണക്കിനു രക്തസാക്ഷിയുടെ പ്രതീകമാണ്,, അവനവനു വേണ്ടിയല്ലാതെ ജീവിക്കുന്നവരാണ് പല പ്രവാസികളും,,, മുരുകന്‍ കാട്ടാകടയുടെ കവിതകളെല്ലാം തന്നെ വളരെ അര്‍ത്ഥവത്തായ വരികളാണ്,,,എനിക്കേറ്റവും ഇഷ്ടമുള്ള കവികളിലൊരാള്‍,, അഭിപ്രായത്തിനു നന്ദി,,, വീണ്ടും കാണാം,,

      ഇല്ലാതാക്കൂ