അച്ചനുമമ്മയും ആരെന്നറിയാതെ
അമ്മിഞ്ഞപ്പാലിന്‍റെ സ്വാദറിയാതെ
അഗതിമന്ദിരകെട്ടുകള്‍ക്കിടയി-
ലനാഥനായി വളര്‍ന്നു ഞാന്‍
അന്നൊരു മഴക്കാല നാളിലെങ്ങോ
അഗതിമന്ദിരത്തിലെ തിരുമുറ്റത്തെ
അമ്മത്തൊട്ടിലിലെന്നെകിടത്തിയി-
ട്ടെന്നമ്മയെങ്ങോ പോയ്മറഞ്ഞു
അന്നുതൊട്ടുഞാനിവിടെയാണെങ്കിലും
അച്ചനമ്മമാര്‍ കൂടെയില്ലെന്നാകിലും
അഗതിമന്ദിരത്തിലന്തേവാസികള്‍
ആരോമലുണ്ണിയായ് വളര്‍ത്തിയെന്നെ
എന്തുതെറ്റുഞാന്‍ ചെയ്തുവെന്നറിയില്ല
എന്തിനമ്മയെന്നെകളഞ്ഞുവെന്നറിയില്ല
എങ്കിലുമില്ലയെനിക്കമ്മയോട് പരിഭവം
അമ്മയെന്നപദമത്രസ്നേഹിക്കുന്നു ഞാന്‍
ഇന്നെനിക്ക് സ്വന്തമായൊരുജോലിയുണ്ട്
എന്നുമെനിക്കുകൂട്ടായെന്‍പ്രിയഭാര്യയുണ്ട്
കളിചിരികളുമായ്കൂടെയെന്‍ കുട്ടികളുണ്ട്
സന്തോഷത്തിലാറാടുന്നൊരു കുടുംബമുണ്ട്
എന്നിട്ടുമെന്തെന്നറിയില്ലയെന്നുള്ളില്‍
വിങ്ങുന്നുമനം മാത്യസ്നേഹത്തിനായ്
അമ്മയുടെസ്നേഹം ഏറെകൊതിക്കുന്ന
പിഞ്ജുകുഞ്ഞിന്‍റെയുള്ളം തുടിക്കുന്നപോല്‍,,,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ