അമ്മതന്‍ ഗര്‍ഭാശയത്തിനുള്ളിലൊരു ചെറുഭ്രൂണമായ് വളരവെ
എന്‍മനസ്സില്‍ ഞാനാശിച്ചുവോ സ്നേഹം
മുലപ്പാലേകുമെന്നമ്മതന്‍ മടിത്തട്ടില്‍ കിടന്നുകൊണ്ടാ
നയനങ്ങളില്‍ ഞാന്‍ കണ്ട പ്രകാശമോ സ്നേഹം
അസുഖബാധിതനായ് ഞാന്‍ കിടന്നിരുന്നൊരുനാളില്‍
എന്‍റച്ചനില്‍ കണ്ട ആധിയൊ സ്നേഹം
ക്ലാസിലെ കുസ്യതിയിലെന്‍ പിന്നാലെ ചൂരല്‍ വടിയായെത്തിയ
ടീച്ചറില്‍ കണ്ട ദേഷ്യമോ സ്നേഹം
എന്നുമെന്നിഴലായ് നടന്നിരുന്ന പ്രിയകളികൂട്ടുകാരിയുടെ
ഇടക്കിടക്കുള്ള കൊച്ചുപിണക്കങ്ങളോ സ്നേഹം
കോളേജിലെ തരുണീമണികളില്‍ ഞാനന്നുകണ്ട
പേരറിയാത്ത ഭാവങ്ങളോ സ്നേഹം
കലാലയത്തോട് വിടപറയുംനേരമെന്നെ കെട്ടിപ്പിടിച്ചുകരഞ്ഞ
കൂട്ടുകാരുടെ ആത്മനൊമ്പരങ്ങളൊ സ്നേഹം
പ്രണയനാളുകളിലന്നു പ്രണയിനിയെനിക്കയച്ച കത്തുകളിലെ
മധുരവാക്കുകളോ സ്നേഹം
എന്‍ജീവിതത്തിലെന്നുമെനിക്കുകൂട്ടായ് കടന്നുവന്നവളുടെ
പരിലാളനങ്ങളോ സ്നേഹം
കളിപ്പാട്ടങ്ങള്‍ വാങ്ങികൊടുക്കുമ്പൊഴെന്‍മക്കളുടെ മുഖത്ത്
വിരിയും പുഞ്ജിരികളോ സ്നേഹം
അകാലത്തിലെന്നെയേകനാക്കി യാത്രയായ പ്രിയതമയുടെ
മധുരസ്മരണകളോ സ്നേഹം
ചെയ്‌വാനൊന്നുമില്ലാതെ വീട്ടിലേകനായിരുന്നനാളില്‍ കേട്ട
മക്കളുടെ കുത്തുവാക്കുകളൊ സ്നേഹം
അതോ വ്യദ്ധസദനത്തിലെ കൂരിരുട്ടില്‍ പ്രകാശമായെത്തിയ
സിസ്റ്ററുടെ അശ്വാസവാക്കുകളൊ സ്നേഹം
എന്‍മ്യതദേഹം ചിതയില്‍ വക്കുമ്പൊഴെന്‍ ബന്ധുക്കളില്‍
ഞാന്‍കണ്ട കണ്ണുനീരൊ സ്നേഹം
ഇപ്പൊഴുമെന്നാത്മാവില്‍ അജ്ഞതയായ്കിടക്കുന്നു
സ്നേഹമെന്ന വാക്കിന്നര്‍ത്ഥമെന്തെന്ന്,,,,,,? ...?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ